( അള്ളുഹാ ) 93 : 11

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

അപ്പോള്‍ നീ നിന്‍റെ നാഥന്‍റെ അനുഗ്രഹത്തെ പ്രഖ്യാപിക്കുകയും ചെയ്യുക.

ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ ജനങ്ങളോട് പ്രഖ്യാപിക്കണമെന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും സൂക്തം കല്‍പിക്കുന്നത്. അവനവന് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും മൂടിവെക്കാതെ പ്രദര്‍ശിപ്പിക്കണമെന്നാണ് 4: 37 ന്‍റെ വിശദീകരണമായി നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് ഇത്തരം സൂക്തങ്ങള്‍ വായിച്ച് ചര്യാപരമായി നമസ്കരിക്കുകയും വ്രതമനുഷ്ഠിക്കു കയും ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ പിഴയായി നരക കുണ്ഠം സമ്പാദിക്കുന്നവരാണ്. ആത്മാവിനെ തിരിച്ചറിയാത്ത ഈ കെട്ടജനത ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നില്ല എന്ന് മാ ത്രമല്ല, അത് ലോകര്‍ക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്നവരെ പരിഹസിക്കുന്നവരും അതി ന് തടസ്സം നില്‍ക്കുന്നവരുമാണ്. അതുവഴി 20: 99-100 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചത്തിലു ള്ള സര്‍വ്വ ചരാചരങ്ങളുടെയും നമസ്കാരവും കീര്‍ത്തനവും തടഞ്ഞതിനുള്ള പാപഭാ രം കൂടി അവര്‍ വഹിക്കേണ്ടിവരുന്നതാണ്. 14: 28 -29 ല്‍, കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ (അദ്ദിക്റിനെ) നിഷേധമാക്കി മാറ്റിമറിച്ച് അവരുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകകുണ്ഠം അനുവദനീയമാക്കിക്കൊടുത്തിരിക്കുന്നു. അതില്‍ അവര്‍ വേവിക്കപ്പെടും, അത് ദുഷിച്ച വാസസ്ഥലമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 24: 41; 25: 65-66; 80: 17; 83: 29-36 വിശദീകരണം നോക്കുക.