( ഹൂദ് ) 11 : 65

فَعَقَرُوهَا فَقَالَ تَمَتَّعُوا فِي دَارِكُمْ ثَلَاثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ

എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു, അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങ ള്‍ നിങ്ങളുടെ വീടുകളില്‍ മൂന്ന് നാളുകള്‍ കൂടി സുഖിച്ചുകൊള്ളുക, അത് ഒട്ടും കളവാക്കപ്പെടാത്ത ഒരു വാഗ്ദത്തം തന്നെയാകുന്നു.

സമൂദ് ജനത അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ ധാര്‍ഷ്ട്യപൂര്‍വം തള്ളിപ്പ റയുകയുണ്ടായി, അവരില്‍ ഏറ്റവും ദുഷ്ടനെ അവര്‍ നിയോഗിച്ചപ്പോള്‍; അപ്പോള്‍ അ ല്ലാഹുവിന്‍റെ പ്രവാചകന്‍ അവരോട് പറഞ്ഞു: "ഇത് നാഥന്‍റെ ഒട്ടകമാകുന്നു, അതുകൊ ണ്ട് അതിന് അതിന്‍റെ കുടിവെള്ളമുണ്ട്." എന്നാല്‍ അവര്‍ അവനെ തള്ളിപ്പറഞ്ഞു, അതി നെ അറുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ നാഥന്‍ അവരുടെ കുറ്റങ്ങള്‍ കാരണം ഒരു ശിക്ഷയിറക്കി. അങ്ങനെ ഭൂമിയെ നിരപ്പാക്കി. അപ്പോള്‍ അവന്‍ അതിന്‍റെ പരിണി തി ഭയപ്പെട്ടില്ല എന്ന് 91: 11-15 ല്‍ പറഞ്ഞിട്ടുണ്ട്.