مُسَوَّمَةً عِنْدَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ
അവയില്‍ ഓരോ കല്ലും നിന്റെ നാഥന്റെ അടുക്കല്‍ അടയാളപ്പെടുത്തിയതായിരുന്നു, അത് ഈ അക്രമികളില്‍ നിന്ന് ഒട്ടും വിദൂരവുമല്ല.
സദൂം പ്രദേശത്തെ കീഴ്മേല്‍ മറിക്കുകയും തീച്ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടികപോലെയുള്ള കല്ലുകളുടെ ശക്തിയായ മഴതന്നെ ഉണ്ടാവുകയും ചെയ്തു. അവ യില്‍ ഓരോ കല്ലും നിന്റെ നാഥന്റെ അടുക്കല്‍ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞതിന്റെ വിവക്ഷ, ഓരോ കല്ലും ശിക്ഷയില്‍ അതിന് ചെയ്യാനുള്ള കൃ ത്യത്തിനുവേണ്ടി അല്ലാഹുവിനാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നാണ്. 'അത് ഈ അക്രമികളില്‍ നിന്ന് ഒട്ടും വിദൂരമല്ല' എന്ന് പറഞ്ഞതിന്റെ വിവക്ഷ, അക്രമികളും ധി ക്കാരികളുമായ മക്കാമുശ്രിക്കുകളില്‍ നിന്നും ഈ നാട് (സദൂം പ്രദേശം) വളരെ വി ദൂരമല്ല എന്നും, ഇന്ന് ഏതൊരു ജനത അക്രമത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചുകൊണ്ടി രിക്കുന്നുവോ, അവരും ശിക്ഷ തങ്ങളില്‍ നിന്ന് വളരെ വിദൂരമാണെന്ന് ധരിക്കേണ്ട തില്ല എന്നുമാണ്. ലൂത്ത് നബിയുടെ ജനതക്ക് ശിക്ഷ വന്നുഭവിക്കാമെങ്കില് അത്തരം പ്രവൃത്തി ചെയ്യുന്ന ഏതൊരു ജനതക്കും ശിക്ഷ വന്നുഭവിക്കുകതന്നെ ചെയ്യുമെന്ന് സാരം.
ലൂത്തിന്റെ ജനതയെ നശിപ്പിച്ചതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ മക്കാമുശ്രി ക്കുകള് ശിക്ഷക്കുവേണ്ടി, 'അല്ലാഹുവേ, ഈ വായന നിന്നില്‍ നിന്നുള്ള സത്യം ത ന്നെയാണെങ്കില്‍ നീ ഞങ്ങള്‍ക്ക് മീതെ ആകാശത്തുനിന്ന് ചരല്‍മഴ വര്‍ഷിപ്പിക്കുക യോ അല്ലെങ്കില്‍ മറ്റേതെങ്കിലും വേദനാജനകമായ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരിക യോ ചെയ്യുക' എന്ന് വെല്ലുവിളി നടത്തിയതായി 8: 32 ല്‍ പറഞ്ഞിട്ടുണ്ട്. 'എന്നാല്‍ നീ (പ്രവാചകന്) അവരില്‍ ഉണ്ടായിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല, അവര്‍ പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്ന തല്ല' എന്നാണ് 33-ാം സൂക്തപ്രകാരം അല്ലാഹു അവര്‍ക്ക് മറുപടി നല്‍കിയത്. 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അ ദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്തുന്ന ഒരു വിശ്വാസിപോലും ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് അന്ത്യനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാ ലിന്റെ പുറപ്പാടുണ്ടാവുക.
പ്രപഞ്ചം അതിന്റെ സന്തുലിതത്തില്‍ നിലനിര്‍ത്താനുള്ള ഗ്രന്ഥമായ അദ്ദിക്റിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒറ്റപ്പെട്ട ഒരു വിഭാഗം ഉള്ളതുകൊണ്ടും നാഗരിക ജീവിതത്തില്‍ നിന്നും ഭൗതിക സുഖാഢംബരങ്ങളില്‍ നിന്നുമെല്ലാം വിട്ടുനിന്ന് ജഗന്നി യന്താവിനെ മാത്രം സ്മരിച്ചുകൊണ്ട് വനാന്തരങ്ങളില്‍ ജീവിക്കുന്ന ജൈന, ബുദ്ധ, ഹൈന്ദവ സന്യാസിമാര്‍ ലോകത്ത് പലയിടങ്ങളിലും ഉള്ളതുകൊണ്ടുമാണ് ഭൂമിയെ കീഴ്മേല്‍ മറിക്കുന്നതുപോലെയുള്ള ശിക്ഷകള്‍ സംഭവിക്കാതിരിക്കുന്നത്. എന്നല്ലാ തെ, ഐഹിക സുഖാഢംബരങ്ങളില്‍ മുഴുകി അദ്ദിക്റിനെ മൂടിവെച്ച് നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ക്ക് മറയിടുന്ന നമസ്കാരവും നോമ്പും ഹജ്ജും ഉംറയും പൊങ്ങച്ചം പ്രകടിപ്പിക്കുന്ന പള്ളികളും കൊണ്ടുനടക്കുന്നവരും പ്രകൃതിക്ക് വിരുദ്ധമായ സംസ്കാരങ്ങള്‍ വളര്‍ത്തുന്ന അറബിക്കോളേജുകളും അനാഥശാലകളും പള്ളിദര്‍സുകളും പരിപാലിക്കുന്ന ഫുജ്ജാറുകളുടെ ജനബാഹുല്യം ഉള്ളതുകൊണ്ടല്ല. 25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇവര്‍ 36: 59-62 ല്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. 2: 146 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വെടിഞ്ഞ് ഇ വര് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വി ശ്വാസിയാകാതെ നമസ്കരിച്ചും നോമ്പുനോറ്റും ഹജ്ജും ഉംറയും അനുഷ്ഠിച്ചും ജീവിച്ചതിന് പിഴയായിക്കൊണ്ട് നരകക്കുണ്ഠമാണ് 8: 22 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളായ ഇവര്‍ക്ക് നാഥന് വാഗ്ദത്തം ചെയ്തിട്ടുള്ള ത്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ വെടിഞ്ഞ് 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാ ചിന്റെ മാര്‍ഗം പിന്‍പറ്റി ജീവിക്കുന്നതാണ് അതിന് കാരണം. അക്രമികളായ ഇക്കൂട്ടര്‍ക്ക് ഭൂമിയിലുള്ള സര്‍വസ്വവും അത്ര വേറെയും ലഭിച്ചിട്ട് അത് തെണ്ടം കൊടുത്താല്‍ പോലും പരലോക ശിക്ഷയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയില്ല എന്ന് 3: 91; 5: 36; 10: 54; 13: 18; 39: 47 എന്നീ സൂക്തങ്ങളിലെല്ലാം ഇവര്‍ വായിച്ചിട്ടുള്ളതാണ്.
9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാപിക്കുന്ന തോടുകൂടി 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാന്തന്മാരായ അക്രമികളെ ശിക്ഷിക്കുന്നതിന് വേണ്ടി നാഥനെ മാത്രം സ്മരിച്ച് വനാന്തരങ്ങളില്‍ ജീവിക്കു ന്ന സന്യാസി-സന്യാസിനിമാരടക്കമുള്ള ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികളെ ഇ ജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. 4: 159; 5: 60; 9: 108 വിശദീകരണം നോക്കുക.