( യൂസുഫ് ) 12 : 58

وَجَاءَ إِخْوَةُ يُوسُفَ فَدَخَلُوا عَلَيْهِ فَعَرَفَهُمْ وَهُمْ لَهُ مُنْكِرُونَ

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വരികയും ചെയ്തു, അങ്ങനെ അവര്‍ അവന്‍റെ അടുക്കല്‍ പ്രവേശിച്ചു, അപ്പോള്‍ അവന്‍ അവരെ തിരിച്ചറിഞ്ഞു, അവര്‍ക്ക് അവന്‍ അപരിചിതനായിത്തന്നെ നിലകൊള്ളുകയും ചെയ്തു.

സ്വപ്നവ്യാഖ്യാനമനുസരിച്ച്, ആദ്യത്തെ ഏഴ് വര്‍ഷം യൂസുഫിന്‍റെ കീഴില്‍ ക്ഷേമ ത്തോടെ കഴിഞ്ഞുപോയി. വരാനിരിക്കുന്ന ക്ഷാമകാലം തരണം ചെയ്യുന്നതിനാവശ്യ മായ ധാന്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള എല്ലാ മുന്‍കരുതലുകളും അദ്ദേഹം കൈ ക്കൊണ്ടു. പിന്നീട് ഈജിപ്തിലും പരിസരപ്രദേശങ്ങളായ സിറിയ, ഫലസ്തീന്‍, ഉത്തര അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലും കൊടും വരള്‍ച്ച ആരംഭിച്ചു. ആ അവ സരത്തില്‍ ഈജിപ്തില്‍ മാത്രമേ ധാരാളം ധാന്യങ്ങള്‍ സൂക്ഷിപ്പുണ്ടായിരുന്നുള്ളൂ. അ തിനാല്‍ അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ധാന്യം ശേഖരിക്കുന്നതിന് വേണ്ടി കൂട്ടം കൂട്ടമായി ഈജിപ്തിലേക്ക് വന്നുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ഫലസ്തീനില്‍ നിന്ന് യൂ സുഫിന്‍റെ സഹോദരന്‍മാരും വരികയുണ്ടായി. ഈജിപ്തിന് പുറത്തുനിന്ന് വരുന്നവര്‍ ക്ക് പ്രത്യേക അനുമതിയോടുകൂടി മാത്രമേ ധാന്യം നല്‍കിയിരുന്നുള്ളൂ. അങ്ങനെയാ ണ് യൂസുഫിന്‍റെ സഹോദരന്മാര്‍ യൂസുഫിന്‍റെ സന്നിധിയിലെത്തിയത്. 'അവര്‍ തിരിച്ചറി യാത്ത അവസ്ഥയില്‍ ഇക്കാര്യത്തെക്കുറിച്ച് നീ അവരോട് വിവരം പറയുകതന്നെ ചെ യ്യുമെന്ന്' 12: 15 ല്‍ പറഞ്ഞത് കൂട്ടിവായിക്കുക.