( യൂസുഫ് ) 12 : 57

وَلَأَجْرُ الْآخِرَةِ خَيْرٌ لِلَّذِينَ آمَنُوا وَكَانُوا يَتَّقُونَ

വിശ്വാസികളായവരും സൂക്ഷ്മത കൈക്കൊള്ളുന്നവരുമായവര്‍ക്ക് പരലോക ത്തെ പ്രതിഫലം ഏറ്റം ഉത്തമവുമാകുന്നു.

അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയോ സൂക്ഷ്മതയുള്ളവരാവുകയോ ഇല്ല. യൂസുഫ് നബിക്ക് ഭൂമിയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കിയ അല്ലാഹു, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കും അഥവാ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്ന വിശ്വാസികള്‍ക്കും അപ്രകാ രം ഇഹത്തില്‍ തന്നെ അവര്‍ തൃപ്തിപ്പെട്ട ജീവിതം നല്‍കുന്നതാണ്-പരലോകത്തിലെ പ്രതിഫലമാവട്ടെ, കൂടുതല്‍ ഉത്തമവുമായിരിക്കും. 16: 128 ല്‍, നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പവും അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവുമാണെന്നും; 39: 18 ല്‍ അല്ലാഹുവിന്‍റെ കാരുണ്യമായ അദ്ദിക്റിനെ ഏറ്റവും നല്ലനിലയില്‍ പിന്‍പറ്റുന്നവര്‍ തന്നെയാണ് സന്‍മാര്‍ഗത്തിലുള്ളവരെന്നും അവര്‍ തന്നെയാണ് ബുദ്ധിമാന്‍മാരെന്നും പറഞ്ഞിട്ടുണ്ട്. 2: 2-5; 3: 43, 190-191 വിശദീകരണം നോക്കുക.