( യൂസുഫ് ) 12 : 91

قَالُوا تَاللَّهِ لَقَدْ آثَرَكَ اللَّهُ عَلَيْنَا وَإِنْ كُنَّا لَخَاطِئِينَ

അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം, തീര്‍ച്ചയായും അല്ലാഹു ഞങ്ങളില്‍ താങ്കള്‍ക്ക് പൈതൃകം നല്‍കിയിരിക്കുന്നു, നിശ്ചയം ഞങ്ങള്‍ തെറ്റുകാര്‍ തന്നെ യായിരുന്നു.

'ഞങ്ങളില്‍ താങ്കള്‍ക്ക് പൈതൃകം നല്‍കിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവ ക്ഷ; പിതാവായ യഅ്ഖൂബിന്‍റെയും പിതാമഹന്‍മാരായ ഇബ്റാഹീം, ഇസ്ഹാഖ് എന്നിവരുടെയും പാരമ്പര്യം നമ്മുടെ ഇടയില്‍ യൂസുഫിനാണ് നല്‍കിയിട്ടുള്ളത് എന്നാണ്. 2: 132-133; 3: 102 വിശദീകരണം നോക്കുക.