( യൂസുഫ് ) 12 : 92

قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ

അവന്‍ പറഞ്ഞു: ഇന്നേ ദിവസം നിങ്ങളുടെ മേല്‍ പ്രതികാരമൊന്നുമില്ല, അ ല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ, അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനുമാകുന്നു.

പ്രവാചകന്‍മാര്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി നിലകൊള്ളുന്നവരാണെന്നിരിക്കെ അവര്‍ക്ക് ആരോടും ഒരുതരത്തിലുള്ള വിരോധവും പ്രതികാരവും ഉണ്ടാവുകയി ല്ല. നന്മയും തിന്മയുമടക്കം എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനിയായ നാഥന്‍ അറിയുന്നുണ്ട് എന്ന സത്യം മനസ്സാ-വാചാ-കര്‍മണാ അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍. തന്‍റെ ഈ സ്ഥാനലബ്ധിക്കും സഹോദരങ്ങളുടെ ഈ അധഃപതനത്തിനും കാരണം അ ല്ലാഹുവിന്‍റെ നിശ്ചയമാണെന്നിരിക്കെ 'ഇന്നേ ദിവസം നിങ്ങളുടെമേല്‍ പ്രതികാരമൊ ന്നുമില്ല, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ' എന്നാണ് യൂസുഫ് നബി പറയുന്നത്. ഇതേ സമീപനം തന്നെയാണ് പ്രവാചകന്‍ മുഹമ്മദ് മക്കാ വിജയനാളില്‍ മുശ്രിക്ക് നേതാക്കളോട് കൈക്കൊണ്ടതും. ഇതേ സമീപനം തന്നെയാണ് വിശ്വാസികളും കൈകൊള്ളേണ്ടത് എന്നാണ് 110-ാം സൂറത്തിലൂടെ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ സഹായം വരികയും മഹത്തായ വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ ദീനില്‍ പ്രവേശിക്കുകയും ചെയ്യുന്നത് കണ്ടാല്‍ നീ നിന്‍റെ നാഥനെ സ്തുതിക്കുകയും വാഴ്ത്തുകയും അവനോട് പൊറുക്കലിനെത്തേടുകയും ചെ യ്യുക, നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനായിരിക്കുന്നു. അഥവാ നി ന്‍റെ പ്രവര്‍ത്തനത്തിന്‍റെ കുറവുകൊണ്ടാണ് മക്കാവിജയം താമസിച്ചുപോയതെങ്കില്‍ അ തിന് നീ പൊറുക്കലിനെത്തേടുക എന്നര്‍ത്ഥം. എന്നാല്‍ ഇന്ന് അദ്ദിക്റില്‍ നിന്ന് അകന്നു പോയ ഫുജ്ജാറുകള്‍ അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ വല്ല വിജയവും ലഭിക്കുകയാണെങ്കില്‍ മുദ്രാവാക്യം വിളിച്ചും പ്രകടനം നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെ യ്തും എതിരാളികളെ തെറിവിളിച്ചും അവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ കല്ലെറിഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് വിജയം ആഘോഷിക്കുന്നത്. അവസാനകാലത്ത് നിങ്ങള്‍ ജൂത-ക്രൈസ്തവരെ ചാണിനുചാണായും മുഴത്തിനു മുഴമായും പി ന്‍പറ്റുമെന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചത് എത്രമാത്രം പുലര്‍ന്നിരിക്കുന്നു! മുപ്പതാമത്തെ കള്ളവാദിയായി വരുന്ന മസീഹുദജ്ജാലിന്‍റെ കെണിയില്‍ പെടുന്ന ഇവര്‍, ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് എന്നിരിക്കെ, മഹാ ത്മാക്കള്‍ വിധിദിവസം ഇവര്‍ ഒരു കെട്ടജനതയായിരുന്നു എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 18 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നിരിക്കെ, ഇവരില്‍ നിന്ന് ഇനിയെന്ത് നന്മ പ്രതീക്ഷിക്കാനാണ്? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അയച്ചപ്പോള്‍ തന്നെ കപടവിശ്വാസികള്‍ വിശ്വാസികള്‍ക്ക് ശത്രുക്കളാണ്. 63: 4 ല്‍, കപടവിശ്വാസികളാണ് വിശ്വാസികളുടെ ശത്രുക്കളെന്നും അവരെ സൂക്ഷിക്കണമെന്നും; 9: 73 ലൂടെ അവരോട് അദ്ദിക് ര്‍ കൊണ്ട് ജിഹാദ് ചെയ്യണമെന്നും അവരോട് കോപം പുലര്‍ത്തണമെന്നും വിശ്വാസിയോട് കല്‍പിച്ചിട്ടുണ്ട്. 2: 62; 8: 22, 49 വിശദീകരണം നോക്കുക.