أَمِ اتَّخَذُوا مِنْ دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ هَٰذَا ذِكْرُ مَنْ مَعِيَ وَذِكْرُ مَنْ قَبْلِي ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ ۖ فَهُمْ مُعْرِضُونَ
അതല്ല, അവര് അവനെക്കൂടാതെ വേറെ ഇലാഹുകളെ തെരഞ്ഞെടുത്തിരിക്കു ന്നുവോ? നീ പറയുക: നിങ്ങള് നിങ്ങളുടെ തെളിവ് കൊണ്ടുവരിക; ഇതാണ് എന്നോടൊപ്പമുള്ള ദിക്റും-ഉണര്ത്തലും-എനിക്ക് മുമ്പുള്ളവരോടൊപ്പമുള്ള ദിക്റും, എന്നാല് അവരില് അധികപേരും സത്യം അറിയാത്തവരാകുന്നു, അപ്പോള് അവര് അതിനെ അവഗണിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു.
ഈ സൂക്തത്തില് ഗ്രന്ഥത്തിന് ഉണര്ത്തല്, തെളിവ്, സത്യം എന്നീ മൂന്ന് പേ രുകള് പറഞ്ഞിട്ടുണ്ട്. എല്ലാ 313 പ്രവാചകന്മാര്ക്കും കാലാകാലങ്ങളില് അവതരിപ്പിച്ചി ട്ടുള്ളത് അദ്ദിക്ര് തന്നെയാണ്. 16: 43-44 ല് വിവരിച്ച പ്രകാരം പ്രവാചകന് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദിക്റില് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേ രെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്. 25: 33 ല് പറഞ്ഞ നാഥനില് നി ന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് 25: 59 ല് പറഞ്ഞ ത്രികാല ജ്ഞാനിയിലൂടെ ഇന്ന് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല് 4: 118 ല് വിവരിച്ച പ്ര കാരം 1000 ത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ്. 2: 119; 11: 118-119; 43: 74-78 വിശദീകരണം നോക്കുക.