( അൽ കഹ്ഫ് ) 18 : 78

قَالَ هَٰذَا فِرَاقُ بَيْنِي وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِعْ عَلَيْهِ صَبْرًا

അവന്‍ പറഞ്ഞു: എന്‍റെയും നിന്‍റെയുമിടയിലുള്ള വേര്‍പിരിയലാകുന്നു ഇത്, ഏതൊരു കാര്യത്തിലാണോ നിനക്ക് ക്ഷമിച്ചിരിക്കാന്‍ കഴിയാത്തത് അതിനെക്കു റിച്ചുള്ള യഥാര്‍ത്ഥ വൃത്താന്തം ഞാന്‍ നിനക്ക് വിവരിച്ചു തരികതന്നെ ചെയ്യും.

വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ത്രികാലജ്ഞാനി യായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമാണ്. എന്നാല്‍ അതിനെ വിസ്മരിച്ച ഈ കെട്ടജനത അതിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമായതിനാല്‍ 7: 53 ല്‍ പറ ഞ്ഞ പ്രകാരം അതിന്‍റെ ഭാവിപ്രവചനങ്ങള്‍ പുലരുന്ന നാളില്‍ 'നിശ്ചയം ഞങ്ങളുടെ നാ ഥന്‍റെ പ്രവാചകന്‍മാര്‍ സത്യവും കൊണ്ട് വന്നവര്‍ തന്നെയായിരുന്നു, അപ്പോള്‍ നമുക്ക് ശുപാര്‍ശക്കാരില്‍ നിന്നുള്ള വല്ലവരുമുണ്ടോ, അങ്ങനെ അവര്‍ നമുക്കുവേണ്ടി ശുപാര്‍ ശ ചെയ്യാന്‍; അല്ലെങ്കില്‍ നമ്മെ തിരിച്ചയക്കുമോ? അങ്ങനെ നാം പ്രവര്‍ത്തിച്ചുകൊണ്ടി രുന്നതല്ലാത്തത് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി' എന്ന് കേഴുന്നതാണ്.