(മര്‍യം) 19 : 57
وَرَفَعْنَاهُ مَكَانًا عَلِيًّا

നാം അവനെ ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയുമുണ്ടായി.

സൂക്തത്തില്‍ നാം 'അവനെ' ഉയര്‍ത്തുകയുമുണ്ടായി എന്ന് പറഞ്ഞതിനാല്‍ ശരീരത്തോടുകൂടിത്തന്നെയാണ് ഇദ്രീസ് നബിയെ നാലാം ആകാശത്തേക്ക് ഉയര്‍ത്തിയത്. 17: 1 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിന്‍റെ സ്വര്‍ഗാരോഹണ സമയത്ത് പ്രവാചകന്‍ ഇദ്രീസ് നബിയെ നാലാം ആകാശത്തുവെച്ച് കണ്ട് സംഭാഷണം നടത്തുകയുണ്ടായിട്ടുണ്ട്. 4: 158-159 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!