( മര്‍യം ) 19 : 58

أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ مِنْ ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِنْ ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩

അക്കൂട്ടരെല്ലാമാണ് ആദം സന്തതിപരമ്പരകളില്‍ നിന്ന് അല്ലാഹുവിന്‍റെ അനു ഗ്രഹത്തിന് വിധേയമായിട്ടുള്ള നബിമാരില്‍ നിന്നുള്ള ചിലര്‍, നൂഹിന്‍റെ കൂടെ നാം കപ്പലില്‍ വഹിപ്പിച്ചവരില്‍ നിന്നുള്ള ചിലര്‍, ഇബ്റാഹിമിന്‍റേയും ഇസ് റാഈലിന്‍റെയും സന്തതിപരമ്പരകളില്‍ പെട്ട ചിലര്‍, നാം സന്മാര്‍ഗത്തിലാക്കു കയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവരില്‍ നിന്നുള്ള ചിലര്‍; നിഷ് പക്ഷവാന്‍റെ സൂക്തങ്ങള്‍ അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഉടനെത്തന്നെ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ്.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസികളുടെ സ്വഭാവമാണ് ഈ സൂ ക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. സന്മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്ന എല്ലാ നബിമാരും പ്രവാചകന്മാരും വിശ്വാസികളും നിഷ്പക്ഷവാനായ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിലെ സാഷ്ടാംഗപ്രണാമത്തിന്‍റെ സൂക്തങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോ ള്‍ സാഷ്ടാംഗത്തില്‍ വീഴുന്നവരാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തിലെ തി ലാവത്തിന്‍റെ 15 സൂക്തങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ സാഷ്ടാംഗ പ്രണാമം ചെയ്യാത്തവര്‍ പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരും തങ്ങളുടെ മുഖങ്ങളില്‍ ന രകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റ വും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 17: 109; 25: 60; 32: 15; 38: 24 വി ശദീകരണം നോക്കുക.