وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ
ഐഹിക ജീവിതത്തില്‍, അവരുടെ വാക്കുകള്‍ നിന്നെ അത്ഭുതപ്പെടുത്തുന്ന ചിലരും മനുഷ്യരിലുണ്ട്, അവന്റെ ഹൃദയത്തിലുള്ളതിനെക്കുറിച്ച് അവന് അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു, അവനാണ് ഏറ്റവും വലിയ കുതര്‍ക്കിയായ ശത്രു!
ഹൃദയത്തില്‍ അദ്ദിക്റിനോട് വിരോധം വെക്കുക വഴി അല്ലാഹുവിന്റെയും പ്രവാചകന്റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികളാണ് അവര്‍. അവര്‍ ഹൃദയത്തിലില്ലാത്തത് പറയുന്നവരും പറയുന്നത് പ്രവര്‍ത്തിക്കാത്തവരും അവര്‍ പറയുന്ന കളവിന് അല്ലാഹുവില്‍ ആണയിട്ട് സാക്ഷ്യം വഹിക്കുന്നവരുമാണ്. 2: 6-7 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളുടെ ഹൃദയത്തിനും കണ്ണിനും കേള്‍വിക്കും അല്ലാഹു മൂടിയിട്ടതുകാരണം അവരെ മുന്നറിയിപ്പ് നല്കിയാലും അവര്‍ വിശ്വാസികളാവുകയില്ല. 2: 8-9, 44; 10: 33 വിശദീകരണം നോക്കുക.