( അല്‍ ബഖറ ) 2 : 203

وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ ۚ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ

നിങ്ങള്‍ എണ്ണപ്പെട്ട നാളുകളില്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവീന്‍, ആരെങ്കിലും ധൃതിപ്പെട്ട് രണ്ട് നാളുകളിലായി ചുരുക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍റെമേല്‍ കുറ്റമൊന്നുമില്ല, വല്ലവനും പിന്തിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍റെ മേലിലും കുറ്റമില്ല -ആരാണോ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നത് അവര്‍ക്ക്; നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിശ്ചയം നിങ്ങള്‍ അവനിലേക്കാണ് പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുക എന്ന് അറിയുകയും ചെയ്യുവീന്‍!

എണ്ണപ്പെട്ട നാളുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഹജ്ജിനോടനുബന്ധിച്ച് മീനായില്‍ രാപ്പാര്‍ക്കേണ്ട മൂന്ന് ദിവസങ്ങളാണ്. വല്ലവനും ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങളുണ്ടെങ്കില്‍ രണ്ട് ദിവസം രാപ്പാര്‍ക്കുകയും ആവശ്യങ്ങളില്ലെങ്കില്‍ മൂന്നുദിവസം തന്നെ രാപ്പാര്‍ക്കുകയുമാണ് വേണ്ടതെന്നും പഠിപ്പിക്കുന്നു -നാലാം ഘട്ടമായ ഐഹികലോകത്തെ ഓരോ നിമിഷത്തെക്കുറിച്ചും വിധിദിവസം അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയണമെന്ന ബോധത്തോടെയായിരിക്കണമെന്ന് മാത്രം. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ അവര്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 11: 18-19 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധം പരലോകം കൊണ്ട് വിശ്വസിക്കാത്ത ഇത്തരം അക്രമികള്‍ അവരെയും ജനങ്ങളെയും അദ്ദിക്റിനെത്തൊട്ട് തടയുന്നവരായതിനാല്‍ സാക്ഷിയായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ വിധിദിവസം അവര്‍ക്കെതിരായി 'അവര്‍ അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നവരായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായതിനാല്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല. 1: 1, 3; 2: 80, 155-157 വിശദീകരണം നോക്കുക.