إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَنْ يَكْفُلُهُ ۖ فَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ
നിന്റെ സഹോദരി നിന്നെ പിന്തുടര്ന്ന് നടന്ന സന്ദര്ഭം; അപ്പോള് അവള് ചോദിച്ചു, ഇവനെ നന്നായി പോറ്റുന്ന ഒരാളെക്കുറിച്ച് ഞാന് നിങ്ങള്ക്ക് വി വരം പറഞ്ഞുതരട്ടെയോ? അങ്ങനെ നിന്റെ മാതാവിന്റെ അടുത്തേക്ക് നാം നിന്നെ തിരിച്ചുകൊണ്ടുവന്നു, അവള് കണ്കുളിര്ക്കുന്നതിനും ദുഃഖിക്കാതിരിക്കുന്നതിനും വേണ്ടി, നീ ഒരു ആത്മാവിനെ വധിക്കുകയുമുണ്ടായി, അപ്പോള് നാം നിന്നെ ആ വിമ്മിഷ്ടത്തില് നിന്നും രക്ഷപ്പെടുത്തി, നിന്നെ നാം പലവിധ പരീക്ഷണങ്ങളാല് പരീക്ഷിക്കുകയും നിന്നെ വര്ഷങ്ങളോളം മദ്യന് നിവാസികളോടൊപ്പം താമസിപ്പിക്കുകയും ചെയ്തു, പിന്നെ എന്റെ നിര്ണ്ണയപ്രകാരം നിന്നെ കൊണ്ടുവന്നിരിക്കുകയാണ് -ഓ മൂസാ.
28: 11-29 വിശദീകരണം നോക്കുക.