(ത്വാഹാ) 20 : 39
أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِي وَعَدُوٌّ لَهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِنِّي وَلِتُصْنَعَ عَلَىٰ عَيْنِي

എന്തെന്നാല്‍ നീ അവനെ പേടകത്തില്‍ ആക്കുക, അങ്ങനെ ആ പേടകത്തെ നദിയില്‍ ഒഴുക്കുക, നദിയുടെ പ്രവാഹം അതിനെ കരയ്ക്കടുപ്പിക്കും, എന്‍റേയും അവന്‍റേയും ശത്രു അവനെ എടുത്തുകൊള്ളും, ഞാന്‍ നിന്‍റെമേല്‍ എന്നില്‍ നിന്നുള്ള സ്നേഹം ചൊരിഞ്ഞിരിക്കുന്നു, എന്‍റെ മേല്‍നോട്ടത്തി ല്‍ നീ വളര്‍ത്തപ്പെടാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

28: 7 ല്‍, നാം മൂസായുടെ മാതാവിന് ദിവ്യസന്ദേശം നല്‍കുകയുമുണ്ടായി: നീ അവന് മുലയൂട്ടുക, അപ്പോള്‍ നീ അവന്‍റെ കാര്യത്തില്‍ ഭയപ്പെടുകയാണെ ങ്കില്‍ അവനെ നദിയില്‍ ഇട്ടുകൊള്ളുക, നീ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്, നിശ്ചയം നാം അവനെ നിന്നിലേക്ക് തിരിച്ച് കൊണ്ടുവരുന്നതും അവനെ പ്രവാചകന്മാരില്‍ ഉള്‍പെടുത്തുന്നതുമാണ് എന്നും; 28: 8 ല്‍, ഫിര്‍ഔനിന്‍റെ വീട്ടുകാര്‍ അവനെ പൊക്കിയെടുത്തു -അവ ന്‍ അവര്‍ക്കൊരു ശത്രു വും ദുഃഖനിമിത്തവുമാകുന്നതിന് വേണ്ടി, നിശ്ചയം ഫിര്‍ഔനും ഹാമാനും ഇരുവരുടെയും പട്ടാളക്കാരും തന്നെയായിരുന്നു തെറ്റുകാര്‍ എന്നും; 28: 9 ല്‍, ഫിര്‍ഔനിന്‍റെ സ്ത്രീ പറയുകയും ചെയ്തു: എനിക്കും താങ്കള്‍ക്കും കണ്‍കുളിര്‍മയായ ഇവനെ നിങ്ങള്‍ കൊല്ലരുത്, അവന്‍ നമുക്ക് ഉപകരിച്ചേക്കാം, അ ല്ലെങ്കില്‍ അവനെ നമുക്ക് ഒരുദത്തുപുത്രനായി സ്വീകരിക്കാം, അവര്‍ തിരിച്ചറിവുള്ളവരായിരുന്നുമില്ല എന്നും പറഞ്ഞിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!