( അമ്പിയാഅ് ) 21 : 86

وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُمْ مِنَ الصَّالِحِينَ

അവരെയെല്ലാം നാം നമ്മുടെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി, നിശ്ചയം അവര്‍ സജ്ജനങ്ങളില്‍ പെട്ടവരായിരുന്നു.

വിശ്വാസികള്‍ സാഷ്ടാംഗപ്രണാമത്തില്‍ 'അല്ലാഹുവേ! ഞങ്ങളെ നീ നിന്‍റെ കാ രുണ്യമായ അദ്ദിക്ര്‍ കൊണ്ട് നിന്‍റെ സജ്ജനങ്ങളായ അടിമകളില്‍ പ്രവേശിപ്പിക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതാണ്. 7: 205-206 വിശദീകരണം നോക്കുക.