( അമ്പിയാഅ് ) 21 : 85
وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِنَ الصَّابِرِينَ
-ഇസ്മാഈലിനും ഇദ്രീസിനും ദുല്‍കിഫ്ലിക്കും; എല്ലാവരും ക്ഷമാലുക്ക ളില്‍ പെട്ടവരായിരുന്നു.
'ദുല്‍കിഫ്ലി' എന്നാല്‍ കിഫ്ലിക്കാരന്‍ എന്നാണ്. അതിന് കപിലവസ്തുക്കാരന്‍ എന്നാണ് ആശയമെങ്കില്‍ അത് ശ്രീബുദ്ധനെ സംബന്ധിച്ചായിരിക്കാം. അദ്ദേഹം ഒരു പ്രവാചകനായിരുന്നു എന്നര്‍ത്ഥം. 4: 158-159; 19: 57 വിശദീകരണം നോക്കുക.