ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ
പിന്നെ അവര് തങ്ങളുടെ അഴുക്കുകള് നീക്കിക്കളയുകയും അവരുടെ നേര് ച്ചകള് നിറവേറ്റുകയും അതിപുരാതനഗേഹത്തെ പ്രദക്ഷിണം വെക്കുകയും ചെയ്യട്ടെ.
അഴുക്കുകള് ദൂരീകരിക്കുക എന്ന് പറഞ്ഞതില് തലമുടി കളയുക, അല്ലെങ്കില് വെ ട്ടുക, നഖം മുറിക്കുക, കുളിച്ച് വൃത്തിയാവുക എന്നെല്ലാം ഉള്ക്കൊള്ളുന്നുണ്ട്. കൂടാ തെ ഇഹ്റാമിന്റെ വസ്ത്രങ്ങള് മാറ്റി വൃത്തിയുള്ളത് ധരിക്കുക എന്നും ആശയമുണ്ട്. നേര്ച്ചകള് നിറവേറ്റുക എന്ന് പറഞ്ഞതില് ബലിമൃഗങ്ങളെ നേര്ച്ചയായി അറുത്ത് മാം സം ദരിദ്രര്ക്ക് നല്കാനും മറ്റും നേര്ച്ച നേര്ന്നിട്ടുണ്ടെങ്കില് അത് പൂര്ത്തിയാക്കുക എ ന്നാണ്. അതിപുരാതനഗേഹത്തെ പ്രദക്ഷിണം വെക്കുക എന്ന് പറഞ്ഞത് മീനായില് നിന്ന് മക്കയില് വന്ന് ഹജ്ജിന്റെ ഭാഗമായിക്കൊണ്ടുള്ള കഅ്ബ പ്രദക്ഷിണം വെക്കലും സഫാ-മര്വ കുന്നുകള്ക്കിടയിലുള്ള ഏഴ് പ്രാവശ്യത്തെ നടത്തവുമാണ്. 3: 96-97 വിശ ദീകരണം നോക്കുക.