( അല്‍ ഹജ്ജ് ) 22 : 28

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَىٰ مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ

അവര്‍ക്ക് ഉപകാരപ്രദമായ രംഗങ്ങളില്‍ സാക്ഷ്യം വഹിക്കുന്നവരാകുന്നതിനും അറിയപ്പെട്ട നാളുകളില്‍ നാം അവര്‍ക്ക് പ്രദാനം ചെയ്തിട്ടുള്ള നാല്‍കാലി മൃ ഗങ്ങളില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുന്നതിനുവേണ്ടിയും, അപ്പോള്‍ നി ങ്ങള്‍ അതില്‍ നിന്ന് തിന്നുകയും ഞെരുക്കമുള്ള ദരിദ്രരെ ഭക്ഷിപ്പിക്കുകയും ചെയ്യുവീന്‍.

ജിവിതം അല്ലാഹുവിന് ചുറ്റും കറങ്ങുന്നതിനെ അനുസ്മരിച്ചുകൊണ്ട് കഅ്ബയെ പ്രദക്ഷിണം ചെയ്യല്‍, സഫാ-മര്‍വയില്‍ ഹാജറ വെള്ളം അന്വേഷിച്ച് ഓടിയതിനെ അ നുസ്മരിച്ചുകൊണ്ടുള്ള നടത്തം, വിചാരണാദിനത്തെ അനുസ്മരിച്ചുകൊണ്ടുള്ള അറഫാ യിലെ നിറുത്തം, പിശാചിനെ ജീവിതരംഗങ്ങളില്‍ നിന്നെല്ലാം എറിഞ്ഞോടിക്കുന്നതി നെ അനുസ്മരിച്ചുകൊണ്ടുള്ള മീനായിലെ ജംറഃയിലുള്ള കല്ലേറ് തുടങ്ങിയ കര്‍മ്മങ്ങളെല്ലാം തന്നെ പഠിപ്പിക്കുന്നത് മനുഷ്യരെല്ലാം ഏത് നാട്ടുകാരോ ദേശക്കാരോ ഭാഷക്കാരോ നിറ ക്കാരോ ലിംഗക്കാരോ ആണെങ്കിലും ശരി, അവരുടെ ജീവിതലക്ഷ്യം ഒന്നാണ് എന്നും അ വര്‍ ഐഹികലോകത്ത് പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതം നയിക്കേണ്ടത് അല്ലാഹു വിനെ എപ്പോഴും ഹൃദയത്തില്‍ സ്മരിച്ചുകൊണ്ടും പിശാചിനെ പൂര്‍ണ്ണമായി അകറ്റിക്കൊ ണ്ടുമായിരിക്കണം എന്നുമാണ്. അതിനാലാണ് ഹജ്ജിന്‍റെ കര്‍മ്മങ്ങളെ ഉപകാരപ്രദമായ രം ഗങ്ങള്‍ എന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് ഹജ്ജ് നിര്‍വഹിക്കുന്ന കപടവിശ്വാസികളും അ വരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 18: 103-106 ല്‍ വിവരിച്ച പ്രകാരം അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴാക്കിക്കളഞ്ഞവരാണ്. 

ഹജ്ജ്വേളയിലെ ബലിമൃഗങ്ങളെ അറുക്കുന്നതിനെക്കുറിച്ചാണ് അറിയപ്പെട്ട നാ ളുകളില്‍ അവയുടെമേല്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുക എന്ന് പറഞ്ഞിട്ടുള്ളത്. 2: 62; 9: 53-55, 84-85, 95, 125 വിശദീകരണം നോക്കുക.