( അല്‍ മുഅ്മിനൂന്‍ ) 23 : 85

سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ

അവര്‍ പറയുകതന്നെ ചെയ്യും: അല്ലാഹുവിന്‍റേതാണെന്ന്; നീ ചോദിക്കുക: അപ്പോള്‍ നിങ്ങള്‍ ഓര്‍മ്മിക്കുന്നവരാകുന്നില്ലെയോ?

32: 4 ല്‍, അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്ന് ആരും ശുപാര്‍ശക്കാരില്‍ നിന്ന് ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്.