( അസ്സജദഃ ) 32 : 4

اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ مَا لَكُمْ مِنْ دُونِهِ مِنْ وَلِيٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ

അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്ന് ആരും ശുപാര്‍ശക്കാരില്‍ നിന്ന് ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ? 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള ഫു ജ്ജാറുകള്‍ ഗ്രന്ഥം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ പ്രപഞ്ച നാഥനായി അംഗീക രിക്കാത്തവരാണ്. മനുഷ്യരുടെ ഉടമ, മനുഷ്യരുടെ രാജാവ്, മനുഷ്യരുടെ ഇലാഹ് എന്നെല്ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന 114-ാം സൂറത്ത് വായകൊണ്ട് ഉരുവിടുന്നവ രാണെങ്കിലും അല്ലാഹുവിനെ വിസ്മരിച്ച തെമ്മാടികളായതിനാല്‍ മനസ്സുകൊണ്ട് അംഗീ കരിക്കാത്തവരാണ്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ ഇക്കൂട്ടര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഗ്രന്ഥം തൊടുകപോലും ചെയ്യാത്ത ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെയാണ് കാഫിറുകളും നരകത്തിലേക്കുള്ളവ രുമായി മുദ്രകുത്തുന്നത്. ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയു കയും ചെയ്യുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ട ഏതൊരുവനോടും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണെന്ന് 11: 17 ല്‍ അവര്‍ വായിക്കുന്നുമുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്താത്ത കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളും കാഫിറുകളുമെന്ന് 2: 254 ല്‍ വിവരിച്ചിട്ടുണ്ട്. വിചാരണാ നാളിനെക്കൊണ്ട് വിശ്വസിക്കാത്ത ഇത്തരം കാഫിറുകളും അക്രമികളുമായ ഫുജ്ജാറുകള്‍ വിധിദിവസം സ്വന്തം കൈകടിച്ച് 'ഓ, ഞാന്‍ ഇന്നയിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടില്ലായി രുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ; അവനാണല്ലോ എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയ തിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; വിധിദിവസം പ്രവാചകന്‍ അവര്‍ക്കെതിരെ 'എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് (അദ്ദിക്റില്‍ നിന്ന്) ഒളി ച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയത് അവര്‍ വായിക്കുന്നുണ്ട്. 

അനുയായികളെ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളാണ് നാഥനില്‍ നിന്നുള്ള അനുഗ്രഹമായ ഗ്രന്ഥത്തെ നിഷേധമാക്കി മാറ്റിമറിച്ച് അവരുടെ ജനതക്ക് ബോറന്മാരുടെ വീടായ നരകക്കുണ് ഠം ഹലാലാക്കി കൊടുത്തത് എന്ന് 14: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ 4: 145 ല്‍ പറഞ്ഞ പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണെങ്കില്‍ അവരുടെ അനുയായികള്‍ 39: 71 ല്‍ പറഞ്ഞ പ്രകാരം വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളാണ്. ഗ്രന്ഥം ലഭിക്കാത്ത, പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 2: 62 ല്‍ വിവരിച്ച പ്രകാരം ഒരു പ്രാവശ്യം കുടിച്ചാല്‍ പിന്നെ ഒരിക്കലും ദാഹം വരാത്ത 'കൗസര്‍' തടാകത്തില്‍ നിന്ന് കുടിപ്പിക്ക പ്പെട്ട ശേഷം നരകമോ സ്വര്‍ഗമോ അല്ലാത്ത ഇതര ലോകങ്ങളിലേക്കാണ് അയക്കപ്പെടു ക. 2: 28-29, 62; 3: 136; 7: 43 വിശദീകരണം നോക്കുക.