لَوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِنْدَ اللَّهِ هُمُ الْكَاذِبُونَ
അവര്‍ അതിന്‍റെ പേരില്‍ എന്തുകൊണ്ട് നാല് സാക്ഷികളെ കൊണ്ടുവന്നില്ല? അങ്ങനെ അവര്‍ സാക്ഷികളെ കൊണ്ടുവരുന്നില്ലെങ്കില്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിന്‍റെ അടുക്കല്‍ കളവ് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍.
അല്ലാഹുവിനെയും അദ്ദിക്റിനെയും സാക്ഷിയായി അംഗീകരിക്കാത്ത കപടവിശ്വാ സികള്‍ പറയുന്നതെല്ലാം കളവാണ്. സൂക്തത്തില്‍ വിശ്വാസികളെക്കുറിച്ച് അപവാദം ഉ ന്നയിക്കുന്നതിനാണ് നാല് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്, എന്നല്ലാതെ കാഫിറുകളുടെ കാര്യത്തിലല്ല. മ്ലേഛവൃത്തികളില്‍ ഏര്‍പ്പെട്ടും പ്രചരിപ്പിച്ചും പ്രപഞ്ച ത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളുടെ ചെയ്തികള്‍ വെളിപ്പെടുത്താനും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനുമാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാ സികളോട് കല്‍പിച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവരെ കൊന്നു ക ളയാനും കല്‍പിച്ചിട്ടുണ്ട്. 9: 73, 123; 63: 1-4 വിശദീകരണം നോക്കുക.