( അത്തൗബ ) 9 : 73

يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ

ഓ നബിയായിട്ടുള്ളവനേ! നിഷേധത്തിനു മേല്‍ നിഷേധം കൈകൊള്ളുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുക, അവരുടെമേല്‍ കോപം പുലര്‍ത്തുകയും ചെയ്യുക, അവരുടെ സങ്കേതം നരകക്കുണ്ഠമാണ്-എത്ര മോശപ്പെട്ട മടക്കസ്ഥലം!

ഈ സൂക്തം 66: 9 ലും ആവര്‍ത്തിച്ചിട്ടുണ്ട്. ഈ സൂക്തം അഭിസംബോധനം ചെ യ്യുന്നത് അന്ന് പ്രവാചകനെയും ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെയുമാണ്. 25: 52 ല്‍, അപ്പോള്‍ നീ കാഫിറുകളെ അനുസരിക്കരുത്, അവരോട് അ ദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുക എന്ന് കല്‍പിച്ചിട്ടുണ്ട്. ഈ സൂക്തം അവതരിക്കുന്ന കാലത്ത് 41: 41-42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമാ യ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അത് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതിനാല്‍ സൂക്തങ്ങള്‍ അടിക്കടി തള്ളിപ്പറയുന്ന കുഫ്ഫാറുകളോടും സൂ ക്തങ്ങള്‍ വളച്ചൊടിക്കുകയും മൂടിവെക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യു ന്ന കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് 4: 63 ല്‍ വിവരിച്ച പ്രകാരം അധികരിച്ച ജിഹാദ് നടത്തലും അവരോട് കോപം പുലര്‍ത്തലും വിശ്വാസിയുടെ ഒഴിച്ചുകൂടാനാവാ ത്ത കടമയാണ്. രക്തച്ചൊരിച്ചില്‍, തീവ്രവാദം, നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 2: 168-169 ല്‍ വിവരിച്ച പൈശാചിക പ്രവൃത്തികള്‍ ഇല്ലാതാക്കാനും മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനുമുള്ള ശക്തമായ ആയുധവും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതുമാണ്. കൂടാതെ 2: 142-143 ല്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമത്തിന് വേണ്ടി ജൈവകൃഷി നടത്തുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. കപടവിശ്വാസികളും കുഫ്ഫാറുകളും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണെന്നും അവരുടെ പട്ടി ക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്നും 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഭ്രാന്തന്മാര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ അവര്‍ തുന്നല്‍ ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 1: 7; 2: 145; 8: 48; 9: 28 വിശദീകരണം നോക്കുക.