إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ
നിശ്ചയം, അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധിക പേരും വിശ്വാസികളായില്ല.
അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ചുപ്രാര്ത്ഥിച്ചാലും ആരെ അനുസരിച്ചാലും ആരെ ഭയപ്പെട്ടാലും ആരോട് സഹായം തേടിയാലും അവര്‍ ശപിക്കപ്പെട്ട പിശാചി നെയാണ് സേവിക്കുന്നതും സഹായിക്കുന്നതും. ഇത്തരം വഴിപിഴച്ച അനുയായികളും അവരുടെ കപടവിശ്വാസികളായ നേതാക്കളും നരകത്തില്‍വെച്ച് പരസ്പരം തര്ക്കി ക്കുകയും കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന രംഗമാണ് മുകളില്‍ വരച്ചുകാ ണിച്ചിട്ടുള്ളത്. എന്നാല്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും വിശ്വാസി കളല്ലാത്തതിനാല്‍ ഇത്തരം സൂക്തങ്ങളില്‍ നിന്നൊന്നും പാഠമുള്‍ക്കൊണ്ട് അവരുടെ ജീവിതശൈലി തിരുത്തി വിശ്വാസികളാവുകയില്ല എന്നാണ് സൂക്തം പറയുന്നത്. 4: 117-118, 150-151 വിശദീകരണം നോക്കുക.