( അശ്ശുഅറാഅ് ) 26 : 137
إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ
നിശ്ചയം, ഇത് പൂര്‍വികരുടെ സ്വഭാവമല്ലാതെയല്ല,
അതായത് അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ ഉപദേശിച്ചുകൊണ്ട് പുരോഗമന പ്രവര്‍ത്ത നങ്ങളെ എതിര്‍ക്കുക എന്ന നിന്‍റെ ഈ സ്വഭാവം പൂര്‍വ്വികരുടെ സ്വഭാവത്തില്‍ പെട്ടത് തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ അത് സ്വീകരിക്കാനൊന്നും പോകുന്നില്ല എന്നാണ് കാഫിറുകളായ ആദ് ജനതയെപ്പോലെ എക്കാലത്തുമുള്ള കാഫിറുകള്‍ പറയുക. അദ്ദി ക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തണമെന്ന് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി പറയുമ്പോള്‍ കപടവിശ്വാസികളുടെ പ്രതികരണവും അക്കാല ത്തെ കാഫിറുകളെപ്പോലെത്തന്നെയാണ്. 16: 24, 61; 18: 101; 41: 5 വിശദീകരണം നോക്കുക.