( അശ്ശുഅറാഅ് ) 26 : 136

قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِينَ

അവര്‍ പറഞ്ഞു: ഞങ്ങളുടെ കാര്യത്തില്‍ നീ ഞങ്ങളെ ഉപദേശിക്കുന്നതും അതല്ല, നീ ഞങ്ങളെ ഉപദേശിക്കുന്നവരില്‍ പെടാതിരിക്കുന്നതും സമമാണ്.

എല്ലാ പ്രവാചകന്മാരും അല്ലാഹുവില്‍ നിന്നുള്ള ഏക സന്ദേശമായ അദ്ദിക്ര്‍ കൊ ണ്ടാണ് ജനങ്ങളെ ഉപദേശിച്ചിരുന്നത്. എന്നാല്‍ ഹൂദിന്‍റെ ജനത എന്നല്ല, എക്കാലത്തുമു ള്ള ജനതയില്‍ പെട്ട നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും അദ്ദിക്റിനെ തള്ളിപ്പറയുന്നവരാണ്. അതുകൊണ്ടാണ് 'നീ ഞങ്ങളെ ഉ പദേശിക്കുന്നവരില്‍ പെടാതിരിക്കുന്നതും സമമാണ്' എന്ന് ഹൂദിനോട് ആ ജനത പറ ഞ്ഞത്. ഇന്ന് ലോകത്തുള്ള മനുഷ്യരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് മുഹമ്മദ് നബിയു ടെ ജനതയില്‍ പെടുക. അവര്‍ തന്നെയാണ് അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരും. വിധിദിവസം അവര്‍ക്കെതിരെ 25: 30 പ്രകാരം പ്രവാചകന്‍ 'എന്‍റെ ഈ ജ നത അദ്ദിക്റില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്കുവന്ന ദുര്‍ഗ്ഗതി' എന്ന് അന്യാ യം ബോധിപ്പിക്കുന്നതുമാണ്. ഇന്നുള്ള ഇതര ജനവിഭാഗങ്ങളെല്ലാം പ്രവാചകന്‍ മുഹമ്മദിന്‍റെ സമുദായത്തിലാണ് ഉള്‍പ്പെടുന്നത്. വിചാരണക്ക് ശേഷം അവരെയെല്ലാം ഒ രിക്കല്‍ കുടിച്ചാല്‍ പിന്നെ ഒരിക്കലും ദാഹം വരാത്ത കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിക്കുന്നതും സ്വര്‍ഗ്ഗവും നരകവുമല്ലാത്ത ഇതര ലോകങ്ങളിലേക്ക് അയക്കുന്നതുമാണ്. മനുഷ്യരില്‍ നിന്ന് ആരാകട്ടെ, 25: 33; 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ വേദഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ എന്ന മിഥ്യകലരാത്ത അജയ്യഗ്രന്ഥത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നത,് അവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാവുന്നതാണ്. അപ്പോള്‍ ഒറ്റപ്പെട്ട വിശ്വാസികള്‍ ഇന്ന് ഹൃദയത്തി ന്‍റെ ഭാഷയിലുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ 6: 89 പരിഗണിച്ചുകൊണ്ട് ഇ തര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് സര്‍വ്വകഴിവുകളും ഉപയോഗപ്പെടുത്തുക. 15: 90-91; 21: 24; 36: 10-11 വിശദീകരണം നോക്കുക.