( ഫുസ്വിലത്ത് ) 41 : 5

وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِنْ بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ إِنَّنَا عَامِلُونَ

അവര്‍ പറയുകയും ചെയ്തു: നീ ഞങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നതിനെ ത്തൊട്ട് ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരു മൂടിക്കുള്ളിലാകുന്നു, ഞങ്ങളുടെ കാതു കളില്‍ ഒരു അടപ്പുണ്ട്, ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുമുണ്ട്, അ പ്പോള്‍ നീ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, നിശ്ചയം ഞങ്ങളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാകുന്നു. 

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെക്കുറിച്ച്, 'വ്യക്തമായ വായനയായ അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോള്‍ നിനക്കും പരലോകം കൊണ്ട് വിശ്വസിക്കാത്തവര്‍ക്കുമിടയി ല്‍ നാം കാണാത്ത ഒരു മറയിടും' എന്ന് 17: 45-46 ലും പറഞ്ഞിട്ടുണ്ട്. 6: 25; 18: 57 എന്നീ സൂക്തങ്ങളും സമാന ആശയമുള്ളവയാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് പ്രപഞ്ചനാഥനെക്കുറിച്ച് ലോകരെ പരിചയപ്പെടുത്താത്ത ഫുജ്ജാറുകള്‍ക്കും നാഥനു മിടയില്‍ വിധിദിവസം കാണാത്ത ഒരു മറ ഇടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 14: 9; 25: 29-30 വിശദീകരണം നോക്കുക.