( അശ്ശുഅറാഅ് ) 26 : 151

وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ

അതിരുകവിഞ്ഞവരുടെ കല്‍പന നിങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെ യ്യുവീന്‍.

ജീവിതലക്ഷ്യം നഷ്ടപ്പെട്ടതിനാല്‍ പരലോകത്തെക്കാള്‍ ഐഹികലോകത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന കപടവിശ്വാസികളാണ് 'അതിരുകവിഞ്ഞവര്‍'. അ വര്‍ മറ്റുള്ളവരെക്കൂടി ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരാക്കാന്‍ പരിശ്രമിക്കുന്നവരാണ്. 9: 73; 33: 1, 48 വിശദീകരണം നോക്കുക.