( അശ്ശുഅറാഅ് ) 26 : 152

الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ

അവര്‍ ഭൂമിയില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നവരും സല്‍പ്രവൃത്തികള്‍ ചെയ്യാത്തവരുമാകുന്നു.

 പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തു മായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് ഇന്ന് പ്രപഞ്ചത്തിന്‍റെ നാ ശത്തിന് വേഗത കൂട്ടുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയിട്ടുള്ളത് 25: 18 ല്‍ കെട്ടജനത എ ന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. അങ്ങനെ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താ ന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി അവരാണ് നിഷ്പക്ഷവാനായ നാഥന്‍റെ മുമ്പി ല്‍ പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിക്കേണ്ടിവരിക. 2: 11-12; 6: 25-26; 33: 72- 73 വിശദീകരണം നോക്കുക.