( അശ്ശുഅറാഅ് ) 26 : 190
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ
നിശ്ചയം, അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധിക പേരും വിശ്വാസികളായില്ല.
ശുഐബിന്‍റെ ജനത പരിഹാസത്തോടുകൂടി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ശിക്ഷ കൊണ്ടുതന്നെ അവരെ നശിപ്പിക്കുകയാണുണ്ടായത്. അതില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പില്‍കാലത്തുള്ള ജനത അദ്ദിക്റിന്‍റെ വിധിവിലക്കുകളനുസരിച്ച് തങ്ങളുടെ ജീവിത ശൈലി ക്രമപ്പെടുത്തണമെന്നാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഗ്രന്ഥം ലഭിച്ച ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും നശിപ്പിക്കപ്പെട്ട ജനതയുടെ ജീവിതശൈലി ത ന്നെയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. 2: 170; 12: 105-106 വിശദീകരണം നോക്കുക.