( അശ്ശുഅറാഅ് ) 26 : 34

قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ

തന്‍റെ ചുറ്റുമുള്ള മുഖ്യന്മാരോട് അവന്‍ പറഞ്ഞു: നിശ്ചയം ഇത് ശരിക്കും പ ഠിച്ച ഒരു മാരണക്കാരന്‍ തന്നെയാണ്.

ഇവന്‍ എന്ന് പോലും പറയാതെ 'ഇത്' എന്ന് പറഞ്ഞതില്‍ നിന്നും ഫിര്‍ഔന്‍ മൂ സായോട് വളരെ പുഛത്തോടെയാണ് പെരുമാറിയിരുന്നത് എന്ന് മനസ്സിലാക്കാം. 21: 36 വിശദീകരണം നോക്കുക.