( അശ്ശുഅറാഅ് ) 26 : 99
وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ
ഭ്രാന്തന്മാരല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല.
ഇവിടെ വഴിപിഴച്ച അനുയായികളാണ് കപടവിശ്വാസികളായ നേതാക്കളെ ചൂ ണ്ടിക്കൊണ്ട് 'ഭ്രാന്തന്മാരല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല' എന്ന് പറയുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാ സികളായ നേതാക്കളും അവരുടെ അനുയായികളും നരകക്കുണ്ഠാരത്തില് വെച്ച് പരസ് പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 1: 7; 25: 33-34 വിശദീകരണം നോക്കുക.