وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
അല്ലാഹുവിനെക്കൂടാതെ അവന് സമന്മാരെ തെരഞ്ഞെടുക്കുന്നവര്‍ മനുഷ്യരിലുണ്ട്, അവര്‍ അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുന്നു; എന്നാല്‍ വിശ്വാസികളായിട്ടുള്ളവരോ, അല്ലാഹുവിനെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുക, അക്രമികളായവര്‍ കാണുകയാണെങ്കില്‍, അവര്‍ ശിക്ഷ കാണുന്ന സന്ദര്‍ഭം-അന്ന് നിശ്ചയം സര്‍വ്വശക്തിയും അല്ലാഹുവിന് മാത്രമാണെന്നും, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനുമാണെന്നും.
അദ്ദിക്ര്‍ ലഭിച്ചിട്ട് സര്‍വ്വസ്രഷ്ടാവായ അല്ലാഹുവിന് ഇടയാളന്മാരേയും സമന്മാരേയും ശുപാര്ശക്കാരേയും സങ്കല്പ്പിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി നേര്‍ച്ച, വഴിപാട് തുടങ്ങിയവ നടത്തുകയും ചെയ്യുന്നവരാണ് ഇവിടെ പറഞ്ഞ അക്രമികള്‍. അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസം രൂപപ്പെടുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ ഇല്ല എന്ന് 2: 186; 7: 8-9; 18: 103-106; 25: 23; 47: 8-9 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 10: 17 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തിന്‍റെ ഭാഷയില്‍ അദ്ദിക്ര്‍ വിവരിച്ചിട്ട് പിന്നെ അതില്‍ നിന്ന് പിന്തിരിഞ്ഞു പോകുന്ന ഭ്രാന്തന്മാരോട് നാഥന്‍ പ്രതികാരം ചെയ്യുന്നതാണ്. 6: 21 ല്‍, ആരാണ് അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍, അല്ലെങ്കില്‍ അവന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞ് കളവാക്കിയവനേക്കാള്‍ ഏറ്റവും വലിയ അക്രമി? നിശ്ചയം അവന്‍ ഇത്തരം അക്രമികളെ വിജയം വരിപ്പിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം അക്രമികള്‍ വിധിദിവസം കൈകടിച്ചുകൊണ്ട് 'ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത് ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ 25: 74 ല്‍ പറഞ്ഞ പ്രകാരം 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതിപരമ്പരകളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ! ഞങ്ങളെ നീ സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്നവരുമാക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നവരും സന്താനങ്ങളെ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നവരുമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയതിനാല്‍ അവരുടെ മരണസമയത്ത് 'നിശ്ചയം ഞങ്ങള്‍ കാഫിറുകളും അക്രമികളും ആയിരുന്നു' എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 7: 37 ലും 21: 14 ലും പറഞ്ഞിട്ടുണ്ട്. 3: 31 ല്‍, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ (പ്രവാചകനെ) പിന്‍പറ്റുക എന്ന് പറഞ്ഞിട്ടുണ്ട്. 9: 55, 85; 25: 17-18, 33-34 വിശദീകരണം നോക്കുക.