( അന്നംല് ) 27 : 46

قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ اللَّهَ لَعَلَّكُمْ تُرْحَمُونَ

അവന്‍ ചോദിച്ചു: ഓ എന്‍റെ ജനമേ, എന്താണ് നിങ്ങള്‍ നന്മക്കുമുമ്പ് തിന്മക്കു വേണ്ടി ധൃതി കാണിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ അല്ലാഹുവിനോട് പൊറു ക്കലിനെത്തേടിയിരുന്നുവെങ്കില്‍-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നവര്‍ തന്നെയാ വുന്നതിനുവേണ്ടി.

എക്കാലത്തുമുള്ള കാഫിറുകളും പ്രവാചകനോടും പ്രവാചകനോടൊപ്പമുള്ള വിശ്വാ സികളോടും: നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ ആ വാഗ്ദത്തം എന്നാണ് പുലരുക എന്ന് ചോദിച്ചുകൊണ്ട് ശിക്ഷക്കുവേണ്ടി ധൃതികൂട്ടുന്നവരായിരുന്നു. 6: 155; 10: 47-48, 98 വിശദീകരണം നോക്കുക.