( അന്‍കബൂത്ത് ) 29 : 26

فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ

അപ്പോള്‍ ലൂത്ത് അവനില്‍ വിശ്വസിച്ചു, അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ എന്‍റെ നാഥനിലേക്ക് പാലായനം ചെയ്യുകയാണ്, നിശ്ചയം അവന്‍ അജയ്യനാ യ യുക്തിജ്ഞന്‍ തന്നെയുമാകുന്നു.

തീക്കുണ്ഠാരത്തില്‍ വലിച്ചെറിയപ്പെട്ട ഇബ്റാഹീം യാതൊരു പോറലുമേല്‍ക്കാ തെ അതില്‍ നിന്ന് പുറത്തുവരുന്നത് കണ്ടപ്പോഴാണ് സഹോദര പുത്രനായ ലൂത്ത് ഇ ബ്റാഹീമില്‍ വിശ്വസിച്ചത്. ശേഷം അവര്‍ മൂന്നുപേരും (ഇബ്റാഹീം, സാറ, ലൂത്ത്) വീ ടും നാടുമെല്ലാം വെടിഞ്ഞു പോവുകയാണ്, നിശ്ചയം ചോദ്യം ചെയ്യപ്പെടാത്ത അജയ്യ നും യുക്തിജ്ഞനുമായ പ്രപഞ്ചനാഥന്‍ എന്നെ സഹായിക്കാനും സംരക്ഷിക്കാനും ഏറ്റവും മതിയായവനാണ് എന്ന് പറഞ്ഞുകൊണ്ട് ഇബ്റാഹീം ഫലസ്തീനിലേക്ക് പോ യതിനെയാണ് സൂചിപ്പിക്കുന്നത്. 60: 4-5 വിശദീകരണം നോക്കുക.