( അന്‍കബൂത്ത് ) 29 : 65

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ

അപ്പോള്‍ അവര്‍ കപ്പലില്‍ കയറുമ്പോള്‍ ജീവിതം മുഴുവന്‍ അല്ലാഹുവിന് സ മര്‍പ്പിച്ചുകൊണ്ട് അവനെമാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ നാം അവ രെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ അവര്‍ അതാ അവനില്‍ പങ്കുചേര്‍ക്കു ന്നവരായിമാറുന്നു.

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അ നുയായികളും തന്നെയാണ് അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന വരും അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയമായവരും നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരും. അവര്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച തിനാല്‍ ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ളവരാണ്. 10: 22-23; 17: 67-69; 40: 14 വിശദീകരണം നോക്കുക.