( അസ്സജദഃ ) 32 : 10

وَقَالُوا أَإِذَا ضَلَلْنَا فِي الْأَرْضِ أَإِنَّا لَفِي خَلْقٍ جَدِيدٍ ۚ بَلْ هُمْ بِلِقَاءِ رَبِّهِمْ كَافِرُونَ

അവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ചുകഴിഞ്ഞാല്‍ നിശ്ചയം ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ; അല്ല, അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവര്‍ തന്നെയാകുന്നു. 

ഇന്ന് മനുഷ്യരില്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്നത്. എന്നാല്‍ അറിഞ്ഞുകൊണ്ട് സൂക്തങ്ങളുടെ ആശയം മൂടിവെക്കുന്ന കപടവിശ്വാസികള്‍ കുട്ടികളെ മദ്രസകളില്‍ പഠിപ്പിക്കുന്നത് അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ഗ്രന്ഥം കിട്ടാത്ത ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളാണ് കാഫിറുകള്‍ എന്നാണ്. ഇക്കൂട്ടര്‍ ആത്മാവിന്‍റെ ഉടമയെ കണ്ടുമുട്ടി നാലാം ഘട്ടമായ ഐഹികലോക ജീവിതത്തെക്കുറിച്ച് നാഥന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരും എന്ന ലക്ഷ്യബോധമില്ലാതെ ഐഹികലോകത്തിന് പരലോകത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന അക്രമികളും ഭ്രാന്തന്മാരുമാണ്. അവര്‍ വായകൊണ്ട് പരലോകം ഇല്ല എന്നോ പുനര്‍ജന്മം ഇല്ല എന്നോ പറയുന്നില്ലെങ്കിലും 'ജീവിതം എന്നാല്‍ ഐഹികജീവിതം മാത്രമാണ്, ഇവിടെ നാം ജീവിക്കുന്നു, മരിക്കുന്നു എന്നല്ലാതെ പുനര്‍ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നില്ല' എന്ന മട്ടിലാണ് അവരുടെ ജീവിതശൈലി.