( അസ്സജദഃ ) 32 : 11

قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

നീ പറയുക; നിങ്ങളെ പൂര്‍ണ്ണമായി ഊരിയെടുക്കാന്‍ ഏല്‍പിച്ചിട്ടുള്ള മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതും പിന്നെ നിങ്ങളുടെ നാഥനിലേക്ക് നിങ്ങ ള്‍ മടക്കപ്പെടുന്നതുമാണ്.

43: 36-39 ല്‍ പറഞ്ഞ ഓരോരുത്തരുടെയും ഹൃദയത്തില്‍ വസിക്കുന്ന ജിന്നുകൂ ട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി സത്യമായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമാണ് വിശ്വാസിയാവുക. അവര്‍ മാത്രമാണ് 3: 102 ല്‍ പറഞ്ഞ പ്രകാരം സര്‍വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ട് മരണപ്പെടുക. അവര്‍ മരണസമയത്ത് ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയായ അല്ലാഹുവിനെ പ്രസന്നമുഖത്തോടുകൂടി കാണുമെന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് കാഫിറായ പിശാചിനെ ദുഃഖത്തോടുകൂടി കണ്ടുകൊണ്ടാണ് മരണപ്പെടുക എന്ന് 7: 37; 75: 24 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വിധിദിവസം കാഫിറുകള്‍ക്കും നാഥനുമിടയില്‍ മറയിടപ്പെടുന്നതാണെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചത് കാരണം നാഥനാല്‍ വധിക്കപ്പെട്ട കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരും, അദ്ദിക്റിനെ തള്ളിപ്പറയുകയും അതിന്‍റെ അറബിയിലുള്ള ശരീരം ഉരുവിട്ടുകൊണ്ട് ദീനില്‍ നിന്ന് തെറിച്ചുപോവുകയും ചെയ്ത ഫാജിറുകളായ കാഫിറുകള്‍ വിചാരണക്ക് ശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്നവരുമാണെന്ന് 2: 174-176; 4: 140, 145; 39: 71 എന്നീ സൂ ക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ടുമാത്രമാണ് ആത്മാവിന് ശാന്തിയും സമാ ധാനവും ലഭിക്കുക എന്ന് 13: 28 ലും; അത്തരം ആത്മാക്കളോട് മരണസമയത്ത് നാഥന്‍: 'ഓ ശാന്തി നേടിയ ആത്മാവേ, നാഥന്‍ നിന്നെ തൃപ്തിപ്പെട്ടുകൊണ്ടും നീ നാഥനെ തൃ പ്തിപ്പെട്ടുകൊണ്ടും നീ അവനിലേക്ക് മടങ്ങിക്കൊള്ളുക; അപ്പോള്‍ നീ എന്‍റെ സേവകന്മാരില്‍ പ്രവേശിച്ചുകൊള്ളുക, എന്‍റെ സ്വര്‍ഗപ്പൂന്തോപ്പില്‍ പ്രവേശിച്ചുകൊള്ളുകയും ചെയ്യുക' എന്ന് പറയുന്നതാണെന്ന് 89: 27-30 ലും പറഞ്ഞിട്ടുണ്ട്. 6: 93-94; 79: 1-4 വിശദീകരണം നോക്കുക.