يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള് വിശ്വാസിനികളെ വിവാഹം ചെയ്യുക യും പിന്നെ അവരെ സ്പര്ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം ചെയ്യുകയുമാണെങ്കില് അപ്പോള് നിങ്ങള് എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ ആചരി ക്കേണ്ട ബാധ്യത അവര്ക്ക് നിങ്ങളോടില്ല, അപ്പോള് നിങ്ങള് അവര്ക്ക് വിഭ വങ്ങള് നല്കുകയും അവരെ ഭംഗിയായി ഒരു പിരിച്ചയക്കല് പിരിച്ചയക്കുക യും ചെയ്യുക.
വിവാഹം നടന്ന് സ്പര്ശിക്കുന്നതിന് മുമ്പ് വിവാഹമോചനം നടക്കുകയാണെങ്കി ല് അത്തരം സ്ത്രീകള് മൂന്നുമാസം ഇദ്ദഃ (സ്വയം തടഞ്ഞ് വെക്കേണ്ടകാലം) ആചരി ക്കേണ്ടതില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 228-230, 236-237 വിശദീകരണം നോക്കുക.