( അഹ്സാബ് ) 33 : 50

يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُؤْمِنَةً إِنْ وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَنْ يَسْتَنْكِحَهَا خَالِصَةً لَكَ مِنْ دُونِ الْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا

ഓ നബിയായിട്ടുള്ളവനേ! നിശ്ചയം നാം നിനക്ക് നീ വിവാഹമൂല്യം നല്‍കി യിട്ടുള്ളതായ നിന്‍റെ ഇണകളെ അനുവദിച്ചുതന്നിരിക്കുന്നു, അല്ലാഹു നിന്‍റെമേ ല്‍ അധീനപ്പെടുത്തിത്തന്നിട്ടുള്ള നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ സ്ത്രീക ളെയും നിന്നോടൊപ്പം പാലായനം ചെയ്തിട്ടുള്ള നിന്‍റെ പിതൃ സഹോദരന്മാരു ടെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരികളുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോ ദരന്മാരുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെ യും; സത്യവിശ്വാസിനിയായ ഏതൊരു സ്ത്രീയെയും-അവള്‍ സ്വമേധയാ ന ബിക്ക് സമര്‍പ്പിക്കുകയും നബി അവളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുകയു മാണെങ്കില്‍, ഇത് മറ്റു വിശ്വാസികള്‍ക്കൊന്നും കൂടാതെ നിനക്ക് പ്രത്യേക മായ നിയമമാകുന്നു, നിശ്ചയം അവരുടെ ഭാര്യമാരുടെയും അവരുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയവരുടെയും കാര്യത്തില്‍ നാം എന്തൊന്നാണ് നിര്‍ബ ന്ധമാക്കിയിട്ടുള്ളത് എന്ന് നമുക്ക് അറിയാം, നിനക്ക് യാതൊരു വിഷമവും ഉ ണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാ ന്‍ തന്നെയായിരിക്കുന്നു.

ജീവിതത്തിന്‍റെ വിവിധമേഖലകളില്‍ നടപ്പിലുണ്ടായിരുന്ന ജാഹിലിയ്യാ സമ്പ്രദായ ങ്ങള്‍-പ്രത്യേകിച്ചും വൈവാഹിക ജീവിതത്തില്‍-ഉടച്ചുവാര്‍ത്ത് പരലോകത്തിന് പ്രാധാ ന്യം നല്‍കി ജീവിക്കുന്ന വിശ്വാസികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കുന്നതിന് വേണ്ടി യാണ് പ്രവാചകനെ അയച്ചിട്ടുള്ളത്. അതിന് സഹായകരമായ രീതിയിലുള്ള വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രവാചകന് പ്രത്യേകമായ അനുമതി നല്‍കുകയാണ് ഈ സൂക്തത്തിലൂടെ. പ്രവാചകന്‍റെ 52-ാം വയസ്സില്‍ ആദ്യഭാര്യ ഖദീജ മരിക്കുന്നത് വരെ പ്ര വാചകന്‍ മറ്റൊരു വിവാഹം ചെയ്തിട്ടില്ല എന്നതും, ഭാര്യമാരില്‍ ആയിഷ ഒഴികെ മറ്റെല്ലാ വരും വിധവകളായിരുന്നു എന്നതും, ഭാര്യമാരില്‍ ഒരാള്‍ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം കൊടുത്ത ശത്രുവായ അബൂസുഫ്യാന്‍റെ മകളായിരുന്നു എന്നതും, മറ്റൊരാള്‍ ഈജി പ്ഷ്യന്‍ ചക്രവര്‍ത്തി സമ്മാനിച്ച ഖിബ്തി വംശജയായ അടിമസ്ത്രീയായിരുന്നു എന്നതും പ്രവാചകന്‍റെ വിവാഹങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നു. 4: 3; 23: 5-6 വിശ ദീകരണം നോക്കുക.