( യാസീന്‍ ) 36 : 39

وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ

ചന്ദ്രനോ, നാം അതിന് വിവിധഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു, അങ്ങനെ അത് ഈത്തപ്പനക്കുലപോലെ പഴയ അവസ്ഥയിലേക്കുതന്നെ മടങ്ങുന്നു. 

അതായത്, ചന്ദ്രന്‍ ഉദിക്കുമ്പോള്‍ അതിന്‍റെ കാഴ്ചയിലുള്ള ആകൃതി ഈത്തപ്പന ക്കുലപോലെ വളഞ്ഞായിരിക്കും. പിന്നെ അത് ഓരോ ഘട്ടങ്ങളായി അര്‍ദ്ധ ചന്ദ്രനും പൂ ര്‍ണ ചന്ദ്രനുമായി മാറുകയായി. ക്രമേണ അത് ഈത്തപ്പനക്കുലപോലെ വളഞ്ഞ് ഉദിച്ച അവസ്ഥയിലേക്കുതന്നെ മാറിവരുന്ന പ്രതിഭാസമാണ് സൂക്തത്തില്‍ പറയുന്നത്. വൃദ്ധി ക്ഷയം മൂലം ആകാശത്ത് ഓരോ ദിവസവും വ്യത്യാസപ്പെടുന്ന ചന്ദ്രന്‍റെ വ്യത്യസ്ത ദൃ ശ്യങ്ങള്‍ മനുഷ്യന് ദിവസം കണക്കുകൂട്ടാനുള്ള കലണ്ടറായി അല്ലാഹു നിശ്ചയിച്ചതാണ്. 2: 189; 41: 37 വിശദീകരണം നോക്കുക.