( യാസീന്‍ ) 36 : 38

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ

സൂര്യനോ, അതിന്‍റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, അത് അജയ്യനായ സര്‍വ്വജ്ഞാനി കണക്കുകൂട്ടി നിശ്ചയിച്ച് വെച്ചതാണ്.

സൂര്യന്‍ സഞ്ചരിക്കുന്നില്ല, ഭൂമിയുള്‍പ്പടെ മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനുചുറ്റും കറ ങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് മുന്‍കാലങ്ങളില്‍ വിശ്വസിച്ചുപോന്നിരുന്നത്. എ ന്നാല്‍ ഇന്ന് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ സൂര്യനും അതിവേഗം സ ഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. 6: 96; 10: 5-6 വിശദീകരണം നോക്കുക.