( സ്വാഫ്ഫാത്ത് ) 37 : 42

فَوَاكِهُ ۖ وَهُمْ مُكْرَمُونَ

-പഴങ്ങള്‍; അവര്‍ ബഹുമാന്യരുമായിരിക്കും. 

അദ്ദിക്ര്‍ കൊണ്ട് ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ അവരുടെ നാലാം ഘട്ടമായ ഐഹിക ജീവിതത്തില്‍ ഏഴാം ഘട്ടത്തിന് വേണ്ടി സ്വര്‍ഗം പണിതുകൊണ്ടിരി ക്കുന്നവരാണ്. അങ്ങനെ അവര്‍ക്ക് ഇവിടെ സമ്പാദിച്ച സ്വര്‍ഗം പരലോകത്ത് അനന്തരാ വകാശമായി ലഭിക്കുന്നതുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് അവര്‍ സ്വര്‍ഗവും അതിലെ അനുഗ്രഹങ്ങളുമെല്ലാം ഇവിടെനിന്നുതന്നെ കണ്ടറിഞ്ഞവരായതുകൊണ്ടാണ് അവര്‍ക്ക് അറിയപ്പെട്ട ഭക്ഷണ വിഭവങ്ങളുണ്ട് എന്ന് സൂക്തത്തില്‍ പറഞ്ഞത്. 7: 43; 25: 15-16; 47: 6 വിശദീകരണം നോക്കുക.