( ഫുര്‍ഖാന്‍ ) 25 : 15

قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ ۚ كَانَتْ لَهُمْ جَزَاءً وَمَصِيرًا

നീ ചോദിക്കുക: അതാണോ ഉത്തമം, അതോ സൂക്ഷ്മാലുക്കളോട് വാഗ്ദാ നം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ശാശ്വതമായ സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും തിരിച്ചുചെല്ലാനുള്ള മടക്കസ്ഥലവും.

2: 2 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗമായി പരിഗണിക്കുന്നവരാണ് സൂ ക്ഷ്മതയുള്ളവര്‍. അവര്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടി ക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഇവിടെവെച്ച് ഉപയോഗപ്പെ ടുത്തുന്നവരും അങ്ങനെ ഉപയോഗപ്പെടുത്താന്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്തി സ്വര്‍ഗം പണിയുന്നവരുമാണ്. 3: 133-136; 20: 3; 39: 24; 41: 40 വിശദീകരണം നോക്കുക.