( മുഹമ്മദ്) 47 : 6
وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ
അവന്‍ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കുന്നതുമാണ്.
സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിക്കുക വഴി എല്ലാ മനുഷ്യരെയും സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പരിചയപ്പെടുത്തിയിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ 42: 22 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റില്‍ നിന്ന് കണ്ട സ്വര്‍ഗം ഇവിടെവെച്ച് സമ്പാദിക്കുന്നതും മരണത്തോടുകൂടി സമ്പാദിച്ച സ്വര്‍ഗം അനന്തരമെടുക്കുന്നതുമാണ്. 38: 49 -50; 39: 74 വിശദീകരണം നോക്കുക.