( അന്നിസാഅ് ) 4 : 7

لِلرِّجَالِ نَصِيبٌ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَفْرُوضًا

മാതാപിതാക്കളും കുടുംബങ്ങളില്‍നിന്ന് അടുത്തവരും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന്‍മാര്‍ക്ക്  ഒരു വിഹിതമുണ്ട്, മാതാപിതാക്കളും കുടുംബങ്ങളില്‍നിന്ന് അടുത്തവരും വിട്ടേച്ചുപോയ സമ്പത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്, അതില്‍നിന്നുള്ള എത്ര കുറഞ്ഞതാണെങ്കിലും അല്ലെങ്കില്‍ അധികരിച്ചതാണെങ്കിലും ശരി, നിര്‍ബന്ധമാക്കപ്പെട്ട വിഹിതം!

ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ക്ക് അനന്തരാവകാശമുണ്ടായിരുന്നില്ല. മാത്രമല്ല, 4: 19, 22 ല്‍ പറഞ്ഞതിന് വിരുദ്ധമായി സ്ത്രീകളെത്തന്നെ അനന്തരാവകാശ സ്വത്തായി പരിഗണിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍-അത് എത്ര കുറഞ്ഞതാണങ്കിലും കൂടിയതാണെങ്കിലും ശരി -അതില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അല്ലാഹു ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ട്.