هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ
നിങ്ങള്‍ക്ക് അവന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത് അവന്‍ തന്നെയാണ്, ആകാശത്തുനിന്ന് നിങ്ങള്‍ക്ക് അവന്‍ ഭക്ഷണവിഭവങ്ങള്‍ ഇറക്കിത്തരികയും ചെയ്യുന്നു, അവനിലേക്ക് മടങ്ങുന്നവരല്ലാതെ ഹൃദയം കൊണ്ട് ഓര്‍മിക്കുക യുമില്ല.
സൂക്തത്തില്‍ പറഞ്ഞതുപോലെ ആകാശത്തുനിന്ന് ഭക്ഷണവിഭവങ്ങള്‍ നേരിട്ട് ഇ റക്കുന്നില്ല. മറിച്ച് ആകാശത്തുനിന്ന് വെള്ളമിറക്കി അതുകൊണ്ട് ഭൂമിയില്‍ കൃഷികളിലൂടെ ഭക്ഷണവിഭവങ്ങളും ഫലങ്ങളുമെല്ലാം മുളപ്പിച്ചുണ്ടാക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ ക്ക് ആവശ്യമായ വിഭവങ്ങളായ വസ്ത്രം ഉത്പാദിപ്പിക്കുന്നതിനുള്ള പരുത്തി, മുള, ചണം മുതലായവയും വാഹനങ്ങള്‍ക്കുള്ള ടയറും മറ്റും നിര്‍മിക്കാനുള്ള റബ്ബര്‍, വീട് നിര്‍മിക്കു ന്നതിനുള്ള മരങ്ങള്‍ തുടങ്ങിയവയും ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ച് മുളപ്പിക്കുന്നതാണ്. 30: 20-25; 36: 80-81; 39: 21, 54 വിശദീകരണം നോക്കുക.