الَّذِي جَعَلَ لَكُمْ مِنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنْتُمْ مِنْهُ تُوقِدُونَ
-പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവന്‍, അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിക്കുന്നവരാകുന്നു.
തീയിന്‍റെ ഉറവിടം പച്ചമരമാണ് എന്നാണ് പറയുന്നത്. ഉണങ്ങിയ വിറകാണെങ്കിലും ഖരരൂപത്തിലുള്ള കല്‍ക്കരിയാണെങ്കിലും പെട്രോള്‍, മണ്ണെണ്ണ, ഡീസല്‍, ഗ്യാസ് തുടങ്ങി യ പെട്രോളിയം ഉല്‍പന്നങ്ങളാണെങ്കിലും പച്ചമരം രൂപാന്തരപ്പെട്ടുണ്ടാകുന്നവയാണ്. സൂക്തത്തില്‍ 'അതാണല്ലോ നിങ്ങള്‍ കത്തിച്ചുകൊണ്ടിരിക്കുന്നത്' എന്ന് പറയാതെ 'അ തില്‍ നിന്നാണല്ലോ നിങ്ങള്‍ കത്തിച്ചുകൊണ്ടിരിക്കുന്നത്' എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് പച്ചമരം നേരിട്ട് കത്തിക്കുന്നില്ല, അത് രൂപാന്തരം പ്രാപിച്ച തിന് ശേഷമാണ് കത്തിക്കാന്‍ ഉപയോഗിക്കുന്നത് എന്ന് സാരം. 38: 28-29; 56: 71-73 വി ശദീകരണം നോക്കുക.