( സുഗ്റുഫ് ) 43 : 17
وَإِذَا بُشِّرَ أَحَدُهُمْ بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
അവരില് ഒരാള്ക്ക് താന് നിഷ്പക്ഷവാന് ഉപമയായി എടുത്തുകാണിക്കാറുള്ള തിനെക്കൊണ്ട് സന്തോഷവാര്ത്ത അറിയിക്കപ്പെട്ടാല് അവന്റെ മുഖം കറുത്ത് കരുവാളിക്കുകയും അവന് കോപാകുലനായി മാറുകയും ചെയ്യുന്നു.
മലക്കുകളെ നിഷ്പക്ഷവാനായ നാഥന്റെ പെണ്സന്താനങ്ങളായിട്ടായിരുന്നു പ്ര വാചകന്റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള് പരിഗണിച്ചിരുന്നത്. എന്നാല് അവ ര്ക്ക് ഒരു പെണ്സന്താനത്തെക്കൊണ്ട് സന്തോഷവാര്ത്ത അറിയിക്കപ്പെട്ടാലോ, അവരു ടെ മുഖം ദുഃഖാകുലരായി കറുത്ത് കരുവാളിക്കുകയും കോപാകുലരായി ദേഷ്യം കടിച്ചു പിടിക്കുകയും ചെയ്തിരുന്നു. 16: 58-59 വിശദീകരണം നോക്കുക.