( സുഗ്റുഫ് ) 43 : 18

أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ

ആഭരണങ്ങളില്‍ വളര്‍ത്തപ്പെടുന്നതും തര്‍ക്കങ്ങളില്‍ സ്വന്തം വാദം സമര്‍ത്ഥി ക്കാന്‍ കഴിയാത്തതുമായതിനെയുമാണോ? (അവന്‍ തെരഞ്ഞെടുക്കുന്നത്.)

നിങ്ങള്‍ക്ക് ആണ്‍മക്കളും അവന് പെണ്‍മക്കളുമാണെന്നോ? എങ്കില്‍ അതൊരു നീതിയല്ലാത്ത ഒരു പങ്കുവെക്കല്‍ തന്നെ എന്ന് 53: 21-22 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള സ്ത്രീകള്‍ തന്നെയാണ് ഇന്ന് ലോകത്തെല്ലായിടത്തും ആഭരണഭ്രമത്തില്‍ മുന്‍പന്തിയിലുള്ളത്. അലങ്കാരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യരെ കൊള്ള-കൊലപാതക-കവര്‍ച്ചകളിലേക്കും വ്യഭിചാരങ്ങളിലേക്കും ബലാത്സംഗങ്ങളിലേക്കും ഉത്തേജിപ്പിക്കുന്നവരാണ് ജീവിതലക്ഷ്യം മറന്ന ഇവര്‍. സ്വര്‍ഗാരോഹണ യാത്രയില്‍ നരകത്തില്‍ സ്ത്രീകളെയാണ് അധികം ക ണ്ടത് എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. അവസാനകാലത്ത് പര്‍ദ്ദാധാരികളായ സ്ത്രീ കള്‍ നഗ്നകളായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടു ണ്ട്. 43: 36-37 ല്‍ പറഞ്ഞ ഹൃദയത്തിലുള്ള ജിന്നുകൂട്ടുകാരിയെ 7: 26 ല്‍ പറഞ്ഞ ആ ത്മാവിന്‍റെ വസ്ത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ മാത്രമേ 17: 13-14 ല്‍ വിവരിച്ച പ്രകാരം അന്യപുരുഷന്മാരുടെ പിരടിയില്‍ പഹിക്കുന്ന കര്‍മ്മരേഖയില്‍ തന്‍റെ ശരീരഭാഗങ്ങള്‍ രേഖപ്പെടുത്തരുതെന്ന ബോധത്തില്‍ ചരിക്കുകയുള്ളൂ. അല്ലാത്തപക്ഷം 39: 47-48 ല്‍ വിവരിച്ച പ്രകാരം അവളു ടെ ശരീരഭാഗങ്ങള്‍ മറ്റു പുരുഷന്മാര്‍ അവരുടെ കര്‍മ്മരേഖയില്‍ കൊത്തിവെക്കുകയും ആത്മനിയന്ത്രണമില്ലാത്ത അവര്‍ 23: 7 ല്‍ വിവരിച്ച പ്രകാരം അന്യസ്ത്രീ കളുമായും 4: 23 ല്‍ വിവരിച്ച വിവാഹബന്ധം നിഷിദ്ധമാക്കിയവരുമായും വരെ ലൈംഗികബന്ധം നടത്തുകയും അതിന്‍റെ പാപഭാരത്തിന്‍റെ ഒരു പങ്ക് വിധിദിവസം അവള്‍ക്ക് ലഭിക്കുന്നതാണ്. 

ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ 98: 2-3 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീ കരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ചവര്‍ ലൈംഗികാവയവങ്ങളില്ലാതെ പുരുഷന്‍റെ രൂപത്തിലായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്ന് 41: 46 ല്‍ വിവരിച്ചിട്ടുണ്ട്. 9: 71-72; 24: 31; 33: 35 വിശദീകരണം നോക്കുക.